/sathyam/media/media_files/2025/09/13/kottayam-medical-college-2025-09-13-19-19-43.jpg)
കോട്ടയം: അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടം കുറിക്കാൻ ഒരുങ്ങുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറുകയാണ്. അതുപോലെ ശ്വാസകോശം മാറ്റിവെയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായും കോട്ടയം മെഡിക്കൽ കോളേജ് മാറുകയാണ്.
ഇത് പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. ആശുപത്രിയിൽ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ എ ആര്‍.അനീഷിന്റെ അവയവങ്ങളാണ് മെഡിക്കൽ കോളേജിന് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനത്തിന് സന്നദ്ധരായ ബന്ധുക്കൾക്ക് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.