കോട്ടയം നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്. 211 കോടി രൂപയുടെ ക്രമക്കേട് എന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന

വിജിലന്‍സ് ഡിവൈഎസ്പി വി.ആര്‍ രവികുമാറിന്റെ നേതൃത്തിലാണ് റെയ്ഡ്. ജില്ലാ ഓഡിറ്റ് ഓഫീസറും സംഘത്തിലുണ്ടായിരുന്നു.

New Update
kottayam muncipality11

കോട്ടയം: കോട്ടയം നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്. 211 കോടി രൂപയുടെ ക്രമക്കേട് എന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി വി.ആര്‍ രവികുമാറിന്റെ നേതൃത്തിലാണ് റെയ്ഡ്. ജില്ലാ ഓഡിറ്റ് ഓഫീസറും സംഘത്തിലുണ്ടായിരുന്നു.


Advertisment

ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സാങ്കേതിക പിഴവ് മാത്രമാണെന്നും പണം നഷ്ടമായിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ്.


കോട്ടയം നഗരസഭയില്‍ ചെക്കും, ഡ്രാഫ്റ്റുകളുമായി പണം അടക്കാനായി രസിതു നല്‍കി കൈപ്പറ്റിയ രേഖകള്‍ ബാങ്കുകളില്‍ എത്താതെ 2 11 കോടി രൂപയാണ് കാണാതായത്. സമാനരീതിയില്‍ മറ്റു നഗരസഭകളിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

എ.ക്ലാസ്സ് നഗരസഭകളില്‍ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനം. മുന്‍സിപ്പാലിറ്റികള്‍ പ്രത്യേക വിഭാഗമായാണു പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തു വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. 



രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണ് കോട്ടയം നഗരസഭയിലെ തട്ടിപ്പ് പുറത്തുവന്നത്. അതിന്റെ തുടര്‍ പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിലൂടെ ഈ തട്ടിപ്പു രീതിയിലൂടെ കോടികള്‍ മറ്റു നഗരസഭകളിലും നടന്നിട്ടുണ്ടോ എന്നറിയാനാകും.


Advertisment