New Update
/sathyam/media/media_files/eZ02KDTgfnBFLdMoi5Qi.jpg)
കോട്ടയം: കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
Advertisment
എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു.
ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിനു സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി.
കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എരമല്ലൂര്‍ ബാറിനു സമീപം പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയില്‍ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണന്‍ .