New Update
/sathyam/media/media_files/2026/01/17/kottayam-sasi-2026-01-17-23-01-55.jpg)
കോട്ടയം: നാടക കലാകാരൻ കോട്ടയം ശശി (64) അന്തരിച്ചു. നാലു ദശാബ്ദത്തിൽ ഏറെയായി മലയാള നാടക വേദിയിലെ മികച്ച നടന്മാരിൽ ഒരാളാണ്.
Advertisment
ചങ്ങനാശ്ശേരി തരംഗം,വൈക്കം മാളവിക, കൊച്ചിൻ സംഗമിത്ര, പൂഞ്ഞാർ നവധാര, ഓച്ചിറ ഹിസ് ഇന്ത്യ, അമ്പലപ്പുഴ നാടകശാല, കോട്ടയം വിശ്വസാരഥി തുടങ്ങി നിരവധി പ്രഫഷണൽ നാടക സമിതികളിൽ അഭിനയിച്ചിട്ടുണ്ട്.
മികച്ച നടനുള്ള അടൂർ ഭാസി സ്മാരക അവാർഡ്, സിവൈഎംഎൽ പാലയുടെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ചങ്ങനാശ്ശേരി ഇത്തിത്താനം മലക്കുന്നും ദ്വുരകയിൽ വാസുദേവൻ പിള്ളയുടെയും രതി ഭായിയുടെയും മകനാണ്.
ഭാര്യ രേഖ ശശികുമാർ. മക്കൾ: മാളവിക ശശികുമാർ, കാർത്തിക ശശികുമാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us