പൊതുമരാമത്ത് റോഡരുകിലെ അനധികൃതസാമഗ്രികള്‍ ഉടന്‍ നീക്കണമെന്ന് കോട്ടയം താലൂക്ക് വികസന സമിതി

കോട്ടയം താലൂക്ക് ഓഫീസില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.

New Update
ROAD SIDE METALS

കോട്ടയം: കോട്ടയം താലൂക്കിലെ പൊതുമരാമത്തു റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി സൂക്ഷിച്ചിട്ടുള്ള കരിങ്കല്ല്, തടികള്‍, മണ്ണ്, മറ്റ് സാധനസാമഗ്രികള്‍ എന്നിവ ഉടന്‍ നീക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. 

Advertisment

കോട്ടയം താലൂക്ക് ഓഫീസില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. റോഡരുകുകളില്‍ സൂക്ഷിച്ചിട്ടുള്ള കേസില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങളും നീക്കണം. 


ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി

RAOD SIDE THADIKAL 11

താലൂക്ക് വികസനസമിതിയില്‍ സ്ഥിരമായി ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി വകുപ്പുമേധാവികള്‍ക്ക് ശിപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു. 


യോഗത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, തഹസില്‍ദാര്‍ എസ്.എന്‍. അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രതിനിധി എസ്. രാജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Advertisment