ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസിനു പിന്നിൽ ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. കുട്ടികൾ വലിയ പരുക്കേൽക്കാതെ രക്ഷപെട്ടു. തീർത്ഥാടകരിൽ ഒരാൾ ബസിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണു

ഇന്ന് പുലർച്ചെ 12.45 ന് പാലാ പൊൻകുന്നം -റോഡിൽ  ശബരിമല തീർത്ഥാടകരുടെ ബസും പൈക സ്വദേശിയുടെ കാറും തമ്മിൽ ഇടിക്കുകയായിരുന്നു.

New Update
Untitled design(66)

കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് പാലാ – പൊൻകുന്നം റോഡിൽ‌ ഒന്നാം മൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി.

Advertisment

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂൾ ബസിൽ ഉണ്ടായിരുന്നത് 4 കുട്ടികളും ആയയും മാത്രമാണ് .

അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരുക്കില്ല. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 12.45 ന് പാലാ പൊൻകുന്നം -റോഡിൽ  ശബരിമല തീർത്ഥാടകരുടെ ബസും പൈക സ്വദേശിയുടെ കാറും തമ്മിൽ ഇടിക്കുകയായിരുന്നു.

ചരള പത്താം മൈലിൽ  നായിരുന്നു അപകടം. കാർ യാത്രക്കാരന് പരുക്ക് ഉണ്ട്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

തുടർച്ചയായി തീർഥാടക വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.ഇന്നലെ പാലാ ഈരാറ്റുപേട്ട റൂട്ടിൽ ആറാം മൈലിന് സമീപം വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.

അപകടത്തിൽ വിദ്യാർത്ഥികൾക്ക് നിസ്സാര പരുക്കറ്റു. പിറവം വെള്ളൂർ ഭവൻസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

Advertisment