/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
കോട്ടയം: സംസ്ഥാനത്ത് 48 നഗരസഭകള്‍ ഭരിക്കാന്‍ പോകുന്നതു വനിതകളാണ്.. അധ്യക്ഷ സ്ഥാനത്തേക്കു ലക്ഷ്യമിട്ടു വനിതാ നേതാക്കള്‍ ഇപ്പോഴേ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സംവരണ സീറ്റ് ഒഴികെയുള്ളിടത്തേക്കാണു നേതാക്കള്‍ കണ്ണുവെക്കുന്നത്. മുന്‍പു മത്സരിപ്പിച്ചവരെ ഇക്കുറിയും മത്സരിപ്പിക്കണമെന്ന ആവശ്യമാണു വനിതാ നേതാക്കള്‍ ഉന്നയിക്കുന്നത്. പലരും ഇതിനോടകം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു കഴിഞ്ഞമട്ടിലാണ്.
എന്നാല്‍, കരുതലോടെയാണു മുന്നണി നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പേരിന് ഒരു വനിതാ നേതാവിന്റെ അധ്യക്ഷയാക്കിയിട്ടു കാര്യമില്ലെന്ന ബോധ്യം മുന്നണികള്‍ക്കുണ്ട്. അതുകൊണ്ടു തിടുക്കപ്പെട്ട തീരുമാനത്തിലേക്കു നേതൃത്വം എത്തിയിട്ടില്ല. കോണ്‍ഗ്രസിലാണ് ഇത്തരം സ്ഥാന മോഹികള്‍ ഏറെ.
അതേസമയം, വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതു മുന്നണികള്‍ക്കു തലവേദനയായി തുടരുകയാണ്. സ്മാര്‍ട്ടായ പുതുമുഖങ്ങള്‍ക്കു പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നെങ്കിലും പലരും മടിച്ചു നില്‍ക്കുകയാണ്.
വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ കൗണ്‍സിലര്‍മാക്കു നേരെ ജനം തിരിയുന്നതും വിലിയ സാമ്പത്തിക നേട്ടം ഇല്ലെന്നതും പുതുമുഖങ്ങളെ അകറ്റി നിര്‍ത്തുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ വനിതാ സ്ഥാനാര്‍ഥികളെ തേടി മുന്നണികളുടെ പരക്കം പാച്ചില്‍ തുടങ്ങിയിട്ടുണ്ട്. യോഗ്യരെന്നു കണ്ടെത്തുന്നവര്‍ക്കു വലിയ വാഗ്ദാനങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നല്‍കുന്നത്.
വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പ്രത്യേക ഗ്രൂപ്പുകള്‍ക്കും പാര്‍ട്ടികള്‍ രൂപം നല്‍കിയിട്ടുണ്ട്. യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പേരെ എത്തിക്കുന്നതിനാണു പ്രഥമ പരിഗണന നല്‍കുന്നത്.
സ്ഥാനാര്‍ഥിയാകുന്നവര്‍ക്കു കമ്മറ്റികളില്‍ അധ്യക്ഷ സ്ഥാനവും, ബന്ധുക്കള്‍ക്ക് ജോലിയും എല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. രാഷ്ട്രീയത്തിലുള്ളവരാകട്ടെ ബന്ധുക്കളെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിലാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ സ്ഥാനാര്‍ഥി കുപ്പായം തുന്നിയവരുമുണ്ട്. സേവന തത്പരരായി ഇവര്‍ സ്വന്തം വാര്‍ഡില്‍ കറക്കം ആരംഭിച്ചു കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us