ചങ്ങനാശേരി: തോമാസ്ലീഹായുടെ നാമധാരിയായ മാര്‍ തോമസ് തറയില്‍ ധീരമായ നിലപാടുകൾ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളയാളാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രിസ്തുവിന്റെ വചനങ്ങള്‍ ഏറ്റു പറഞ്ഞും ചങ്ങനാശേരിയുടെ ആദ്യ ആർച്ച് ബിഷപ്പ് മാര്‍ മാത്യു കാവുകാട്ടിന്റെ പ്രഥമ ഇടയലേഖനത്തിലെ വാചകങ്ങള്‍ ഓര്‍ത്തു പറഞ്ഞും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയുമൊക്കെ സദസിനെയും നവാഭിഷിക്തനായ മാര്‍ തോമസ് തറയിലിനെ പോലും അമ്പരപ്പിച്ച പ്രസംഗമായിരുന്നു പ്രതിപക്ഷ നേതാവിന്റേത്.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രപോലീത്തന്‍ പള്ളിയില്‍ നടന്ന ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നന്ദി പ്രകാശന ചടങ്ങിലും പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിന് ഇതിനോടകം വന്‍ സ്വീകാര്യതയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ദര്‍ശനങ്ങളെക്കുറച്ചുള്ള അറിവും പാണ്ഡിത്യവും വിളിച്ചോതുന്നതുകൂടിയായിരുന്നു ആറു മിനിറ്റോളം നീളുന്ന പ്രസംഗം. സ്ഥാനമൊഴിയുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടാണു സതീശന്‍ തന്റെ പ്രസംഗം ആരംഭിക്കുന്നത്.
പെരുന്തോട്ടം പിതാവ് സൗമ്യനും മിതഭാഷിയുമാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഏപ്പോഴും കര്‍ഷകരുടെ, പ്രത്യേകിച്ചു കുട്ടനാട്ടിലെ കര്‍ഷകരുടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ അനുഭവിക്കുന്നവരുടെ ദുഖം മനസില്‍ എപ്പോഴും ഉണ്ടായിരുന്നു. അതു പരിഹരിക്കാന്‍ വേണ്ടിയിട്ടുള്ള ക്രിതുവിന്റെ മാര്‍ഗത്തിലുള്ള അന്വേഷണമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എന്നു ഞാന്‍ കണക്കാക്കുന്നു.
അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നന്മകളും നേരുകയാണ്. തറയില്‍ പിതാവ്, ചില ആളുള്‍ അവരെ കാണുന്നവര്‍ക്കും അവര്‍ക്കു കൈയ്‌കൊടുക്കുന്നവര്‍ക്കും എനര്‍ജി പകര്‍ന്നുകൊടുക്കും. അങ്ങനെ കാണുന്നവര്‍ക്കും കൈയ്‌കൊടുക്കുന്നവര്‍ക്കും ഊര്‍ജം പകര്‍ന്നു നല്‍കുന്ന ആത്മീയമായ അടിത്തറയുള്ള പ്രഭാഷകനാണ്. ദൈവത്തിന്റെ അനുഗ്രഹമുള്ള ഗായകന്‍ കൂടിയാണു തറയില്‍ പി
തിവാണെന്ന് ഇപ്പോഴാണു താന്‍ തിരിച്ചറിഞ്ഞതെന്നും സതീശന്‍ പറഞ്ഞു.
യേശുവിന്റെ ശിഷ്യന്മാരില്‍ തനിക്ക് ഏറ്റവും പ്രീയപ്പെട്ടയാള്‍ തോമാസ്ലീഹായാണ്. 'അവനോടുകൂടി മരിക്കാന്‍ പോവുക' എന്ന ധീരമായ നിലപാട് എടുത്തയാളാണു തോമാസ്ലീഹാ.. ആ തോമാസ്ലീഹയുടെ നാമം പേരിലുള്ളയാളാണു മാര്‍ തോമസ് തറയില്‍.
ധീരമായ നിലപാടുകളാണു അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തു നടന്ന സംയുക്ത കുരിശിന്റെ വഴിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഒരു നിലപാട് പറഞ്ഞു. 'ഈ രാജ്യത്ത് ഏറ്റവും ദുര്‍ബലനായ ഒരു മനുഷ്യന്‍ സങ്കടപ്പെടുന്നുണ്ടെങ്കില്‍ രാജ്യം പരാജയപ്പെട്ടു എന്നാണ് അതിനര്‍ഥം'. താന്‍ ആ വരികൾ കുറിച്ചുവെച്ചിട്ടുണ്ട്. അതാണു തറയില്‍ പിതാവിന്റെ നിപാട്.
നാല്‍പ്പതു ദിനരാത്രങ്ങളിലെ കഠിനമായ ഉപവാസം കഴിഞ്ഞു.. സാത്താന്റെ പരീക്ഷണം അതിജീവിച്ച ക്രിസ്തു തന്നെ കാണാന്‍ കൂടിയ പുരുഷാരത്തോടും ശിഷ്യന്മാരോടും പറഞ്ഞ വര്‍ത്തമാനത്തില്‍ രണ്ടു പ്രധാനപ്പെട്ട ഉപമകള്‍ ഉണ്ടായിരുന്നു. മത്തായിയുടെ സുവിശേഷത്തിലെ അഞ്ചാം അധ്യായത്തില്‍ പറയുന്നുണ്ട്.
'നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു', 'രണ്ടു നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു'. ശുശ്രൂഷിക്കപ്പെടാന്‍ അല്ല ശുശ്രൂഷിക്കാന്‍ വേണ്ടി ഭൂമിയില്‍ വന്ന യേശുവിൻറെ
രചനാത്മകമായ ശിഷ്യനായി മാറുന്ന ഒരാളാണു യഥാര്‍ഥത്തില്‍ ഭൂമിയുടെ ഉപ്പ്. ആ ഭൂമിയുടെ ഉപ്പായി മാറാന്‍ തറയില്‍ പിതാവിനു കഴിയുമെന്നു താന്‍ വിശ്വസിക്കുന്നു..
അന്ധകാരത്തിലേക്കു ആത്മീയതയുടെ വെളിച്ചമായി കടന്നു വന്നു ക്രിസ്തുവിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ വേണ്ടിയിട്ടുള്ള വലിയ നിയോഗമാണു തറയില്‍ പിതാവിനെ തേടിയെത്തിയിരിക്കുന്നത്. ഈ രണ്ടു ഉപമകളും അദ്ദേഹം ഹൃദയത്തില്‍ ഏറ്റെടുക്കുമെന്ന ഉറപ്പു തനിക്കുണ്ടന്നും സതീശൻ പറഞ്ഞു.
ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ മാത്യു കാവുകാട്ടിന്റെ പ്രഥമ ഇടയലേഖനം തന്റെ കൈയ്യിലുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞിരിക്കുന്ന ഒരു വാക്ക് 'കരിയാത്തേ സെര്‍വിയാറേ' എന്നൊരു ലാറ്റിന്‍ വാക്കാണ്.. സ്‌നേഹത്തിന്റെ ചൈതന്യമുള്ള സേവനം എന്നതാണ് അതിന്റെ അര്‍ഥം.
ക്രൈസ്തവ വിശ്വാസം സ്‌നേഹവും സേവനവുമാണ്. ആ ഇടയലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നതു ലൂക്കാസിന്റെ സുവിശേഷത്തിലെ 36ാം വാക്യം പറഞ്ഞുകൊണ്ടാണ്. 'നിങ്ങളോട് കര്‍ത്താവു കരുണ കാണിക്കുന്നതുപോലെ നിങ്ങള്‍ മറ്റുള്ളവരോടും കരുണ കാണിക്കാന്‍' പറഞ്ഞുകൊണ്ടാണ് ആ ലേഖനം അവസാനിക്കുന്നത്. അതാണു യഥാര്‍ഥത്തിലുള്ള ക്രിസ്തുവിന്റെ വഴി.
തനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു സുവിശേഷകനായ 'ഹൗ ക്രൈസ്റ്റ് ഇന്‍ഫ്ലുവന്‍സ് ഗാന്ധി' എന്ന പുസ്തകം എഴുതിയ, ഗാന്ധിയെ സി.എഫ്. ആന്‍ഡ്രൂസനോടൊപ്പം നിന്നു ഏറെ സ്വാധീനിച്ചു ക്രിസ്തുവിന്റെ വഴിയിലേക്കു കൊണ്ടുവന്ന സ്റ്റാന്‍ലി ജോണ്‍സ് ക്രൈസ്തവ പള്ളിയെക്കറിച്ചു പറഞ്ഞിരിക്കുന്നത് 'ചര്‍ച്ച് ഈസ് ദ ഗ്രേറ്റ് സെര്‍വിങ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓണ്‍ എര്‍ത്ത്, ദാറ്റ് ഹാസ് ക്രിട്ടിക്‌സ് ബട്ട് നോ റൈവല്‍സ് ഇന്‍ സെര്‍വിങ് ദ ഹ്യുമാനിറ്റി' എന്നാണ്.
ഈ ഭൂമിയിലെ ഏറ്റവും വലിയ സേവന ദാതാവാണു സഭ. അതിനു വിമര്‍ശകര്‍ ഉണ്ടാകാം. പക്ഷേ, മനുഷ്യരെ മനുഷ്യരാശിയേ സഭ സേവിക്കുമ്പോള്‍ അതിന്റെ കൂടെ ഒരു ശത്രുക്കളും ഉണ്ടാകില്ലെന്നാണ്. കഴിഞ്ഞ പത്തു വര്‍ഷക്കാലം ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തി ഫ്രാന്‍സീസ് മാര്‍പ്പാപ്പയാണ് എന്നാണു കണക്കാക്കപ്പെട്ടിട്ടുള്ളത്.
2019ലെ വേള്‍ഡ് ഇക്കണോമിക് റിവ്യൂവില്‍ ലോകത്ത് എല്ലായിടത്തു നിന്നും വന്ന വലിയ കോര്‍പ്പറേറ്റകുളും നേതൃപാഠവത്തിന്റെ കാര്യത്തില്‍ ഉദാഹണമായി പറഞ്ഞത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയാണ്. റാഡിക്കല്‍ റിഫോം ലീഡര്‍ എന്നാണ് അവര്‍ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്.
അദ്ദേഹം ആവശ്യമില്ലാത്ത പഴമകളെ നിരാകരിക്കാനും പുതുമകളെ സ്വീകരിക്കാനും ഏവരുമായി മുന്‍വിധികളില്ലാതെ സംവധിക്കാന്‍, വിദഗ്ധ അഭിപ്രായങ്ങള്‍ തേടാന്‍ പുതിയ ആശങ്ങള്‍ മുന്നോട്ടുവെച്ചു യഥാര്‍ഥത്തിലുള്ള ക്രിസ്തുവിന്റെ വഴിയിലൂടെ പോകാന്‍ ഈ ലോത്തിലെ ക്രൈസ്തവരെയും ലോക ജനതയെയും പ്രോത്സഹിപ്പിക്കുന്ന ലീഡറാണ്.
ആവഴിയിലൂടെ സഞ്ചരിച്ച് അതിരൂപതയ്ക്കും കേരള ജനതയ്ക്കും നല്ല സന്ദേശം നല്‍കാന്‍ ആശംസിക്കുകയും ചെയ്തുകൊണ്ടാണു വി.ഡി. സതീശന്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനും സതീശന്‍ ആശംസകള്‍ നേരുകയും ചെയ്തു.