New Update
/sathyam/media/media_files/2025/10/05/chicken-farm-2025-10-05-23-44-26.jpg)
കോവളം: തിരുവനന്തപുരം കാഞ്ഞിരംകുളത്ത് തെരുവുനായകളുടെ ആക്രമണത്തിൽ ആയിരത്തോളം കോഴികൾ ചത്തു. കാഞ്ഞിരംകുളം കഴിവൂർ വേങ്ങനിന്ന ആർഎസ് ഭവനിൽ സുനജകുമാരി, രാജു എന്നിവരുടെ ഉടമസ്ഥതയിലെ ഐശ്വര്യ പൗൾട്രി ഫാമിലാണ് സംഭവം.
Advertisment
ഞായർ രാവിലെ അഞ്ചോടെയാണ് നാല് തെരുവുനായ്ക്കൾ ചേർന്ന് കോഴികളെ കടിച്ച് കൊന്നത്. ഇരുമ്പ് നെറ്റിൽ തീർത്ത ഫാമിന്റെ വേലികടിച്ച് പൊട്ടിച്ചാണ് നായകൾ അകത്ത് കടന്നത്. 27 ദിവസം പ്രായമുള്ള ഇറച്ചി കോഴികളെയാണ് കൊന്നത്.
രാവിലെ ആറോടെ കോഴികൾക്ക് തീറ്റ നൽകാൻ ഫാമിൽ എത്തിയ രാജുവാണ് സംഭവം കണ്ടത്.
രാജുവിനെ കണ്ടതോടെ പട്ടികൾ കടിക്കാനായി ഓടിയടുത്തെങ്കിലും തടികഷണം എടുത്ത് വിരട്ടി ഓടിക്കുകയായിരുന്നു. ദീപാവലി ആഘോഷം ലക്ഷ്യമാക്കി തമിഴ്നാട്ടിൽനിന്ന് ഒരു ദിവസം പ്രായമായ 1200 കോഴികളെയാണ് ഫാമിലെത്തിച്ചിരുന്നത്.