/sathyam/media/media_files/2025/06/08/RaCd0YprL626CkELzEOd.jpg)
കോവളം : കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 12 വയസുകാരനെ കാണാതായി. അടിമലത്തുറ അമ്പലത്തുംമൂല സെൻ്റ് ആൻ്റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിൻ്റെയും ഡയനയുടെയും മകൻ ജോബിൾ (12) നെയാണ് കാണാതായത്.
അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.
സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ സുരേഷിന് ഒപ്പമാണ് വീടിന് സമീപത്തെ കടൽക്കരയിൽ എത്തിയത്.
കടൽക്കരയിൽ എത്തിയശേഷം ജോബിൾ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ സമയം സുരേഷ് കരയിൽ നിൽക്കുകയായിരുന്നു. ജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
ഉടൻ കരയിൽ നിന്നിരുന്ന സുരേഷ് നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി രാത്രിയും തിരച്ചിൽ തുടരുകയാണ്. സ്കൂബാ ടീം ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us