/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
കോവളം: വീടിനുസമീപത്തെ ഓടയിൽ ഇറച്ചി മാലിന്യം തള്ളുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു.
സംഭവത്തിൽ മൂന്നുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം തോട്ടം മണ്ണാംവിളാകംവീട്ടിൽ രാഹുൽ (26), പുത്തംപള്ളി പുതുവൽ പുത്തൻവീട്ടിൽ ഷിഹാസ് (25), പാറവിള തെക്കേവിളാകം മേലെ പുത്തൻവീട്ടിൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാച്ചല്ലൂർ കോരിയമുടുമ്പിൽ രതീഷിനെയാണ് സംഘം മർദിച്ചത്. മര്‍ദനത്തില്‍ ഇയാളുടെ കർണപുടത്തിന് തകരാർ സംഭവിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് വീടിനുസമീപം സംഘം ഓടയില്‍ ഇറച്ചി മാലിന്യം തള്ളുന്നത് രതീഷ് ചോദ്യം ചെയ്തിരുന്നു.
ഈ വൈരാഗ്യത്തിലാണ് ബുധൻ രാത്രി 9.30ഓടെ ഓട്ടം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ തിരികെ വീട്ടിലേക്ക് വരികയായിരുന്ന രതീഷിനെ പ്രതികൾ തടഞ്ഞ് നിർത്തി മര്‍ദിച്ചത്.
ബഹളം കേട്ട് നാട്ടുകാർ വരുന്നതുകണ്ട സംഘം രതീഷിന്റെ കൈയിൽ ഉണ്ടായിരുന്ന ഫോണും 2000 രൂപയും കവർന്ന് കടന്നുകളഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us