New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കോഴിക്കോട്: കൊയിലാണ്ടി കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുള്ള കല്യാണമണ്ഡലത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Advertisment
രണ്ട് മാസം മുന്‍പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്നും എത്ര തുക നഷ്ടമായെന്ന് അറിയില്ലെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.