Advertisment

കോഴായില്‍ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു

കോട്ടയം ജില്ലയില്‍ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയാണ് കോഴായില്‍ എം.സി. റോഡരികില്‍ ഉള്ള ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനത്തോടു ചേര്‍ന്ന കെ.എം. മാണി തണല്‍ വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ തുടങ്ങുന്നത്.

New Update
പരസ്പരം സമയം കണ്ടെത്താം, സംസാരിക്കാം; ബന്ധങ്ങളില്‍ നിന്നെന്തിന് ഒഴിഞ്ഞു മാറണം?

കോട്ടയം: കോഴായില്‍ കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു. കോട്ടയം ജില്ലയില്‍ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേയാണ് കോഴായില്‍ എം.സി. റോഡരികില്‍ ഉള്ള ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനത്തോടു ചേര്‍ന്ന കെ.എം. മാണി തണല്‍ വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ തുടങ്ങുന്നത്.

Advertisment

 ഡിസംബര്‍ അവസാനത്തോടെ കുടുംബശ്രീ പ്രീമിയം കഫേയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു സജ്ജമാക്കാനാണ് നീക്കം. നൂറോളം കുടുംബശ്രീ അംഗങ്ങള്‍ക്കു തൊഴിലും വരുമാനവും ലഭ്യമാക്കുന്നതാണ് പദ്ധതി.

 അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ റെസ്റ്റോറന്റുകള്‍ക്കു തുല്യമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് കുടുംബശ്രീ പ്രീമിയം കഫേകള്‍ പ്രവര്‍ത്തിക്കുന്നത്. 

പ്രത്യേക ലോഗോയും ഏകീകൃത രൂപകല്‍പന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകള്‍ തുറക്കുന്നത്. നിലില്‍ കണ്ണൂര്‍, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കുടുംബശ്രീ പ്രീമിയം കഫേകള്‍ ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ അംഗങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു കുടുംബശ്രീ ജില്ലാ മിഷന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രീമിയം ഹോട്ടല്‍ പ്രവര്‍ത്തിക്കുക. പ്രീമിയം കഫേയുടെ ഭാഗമായി നാല്‍പതോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. 

 പാചകം, സര്‍വീസിങ്, ബില്ലിങ് തുടങ്ങി റെസ്റ്റോറന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കു തുടര്‍ച്ചയായ ആറുമാസത്തെ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നല്‍കിയായിരിക്കും കഫേയുടെ പ്രവര്‍ത്തനത്തിന് കുടുംബശ്രീ അംഗങ്ങളെ സജ്ജമാക്കുക.

 കോട്ടയം ജില്ലാപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തുമായി ചേര്‍ന്നാണ് കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രം പൂര്‍ത്തിയാക്കുന്നത്. കുടുംബശ്രീ കഫേയ്ക്കു പുറമേ കോണ്‍ഫറന്‍സ് ഹാള്‍, ഷീ ലോഡ്ജ് എന്നിവയും തണല്‍ വിശ്രമകേന്ദ്രത്തിന്റെ ഭാഗമാകും.

കുടുംബശ്രീ പ്രീമിയം കഫേ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റിന്റെ ചേംബറില്‍ ആലോചനായോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ,  ജില്ലാ പഞ്ചായത്ത്് അംഗങ്ങളായ  നിര്‍മല ജിമ്മി, പി.എസ്. പുഷ്പമണി, രാധാ വി. നായര്‍, പി.എം. മാത്യൂ, മഞ്ജു സുജിത്ത്, ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, സ്ഥിരം സ്മിതി അംഗം കൊച്ചുറാണി സെബാസ്റ്റിയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, ഉഴവൂര്‍ ബ്ളോക്ക്  പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍, പ്രശാന്ത് ശിവന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment