കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും

കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും. 25 ന് പള്ളിവേട്ട. 26ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

New Update
kozhaa 11

കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 21ന് കൊടിയേറും. 25 ന് പള്ളിവേട്ട. 26ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 21ന് വൈകിട്ട് 5.00 ന് കൊടിക്കൂറ ഘോഷയാത്ര രാത്രി 7ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ദിവാകരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പൊതിയില്‍മന അനൂപ് കേശവന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റ്.  

Advertisment


രാത്രി 7.30ന് കലാപീഠം രതീഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തുടര്‍ന്ന് അന്നദാനം. 22,23,25ഗദിവസങ്ങളില്‍ ഉത്സവബലി. 22 രാവിലെ 10.30 ന് ഉത്സവബലിദര്‍ശനം,11.30ന് പ്രസാദമൂട്ട്.രാത്രി 7 ന് നൃത്ത സന്ധ്യ . 23ന് രാവിലെ 10.30 ന് ഉത്സവബലിദര്‍ശനം, 11.30 ന് പ്രസാദമൂട്ട്, രാത്രി 7 ന് തിരുവാതിരകളി. 



24ന് രാത്രി 7 ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സി.എസ് ബാലശങ്കര്‍ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. 25 ന് രാവിലെ 10.30 ന് ഉത്സവബലിദര്‍ശനം,11.30 ന് പ്രസാദമൂട്ട്.രാത്രി 7ന് കലാമണ്ഡലം ജയകുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ 8.30ന് പള്ളിവേട്ട പുറപ്പാട് 9.30 ന് പള്ളിവേട്ട എതിരേല്‍പ് തുടര്‍ന്ന് വലിയ വിളക്ക്, വലിയ കാണിക്ക .


ആറാട്ട് ദിവസമായ 26 ന് രാവിലെ 9 മുതല്‍ സംഗീതസമന്വയം.11.30 ന് തിരുവോണ പൂജ ദര്‍ശനം.12 .30 മുതല്‍ ആറാട്ട് സദ്യ.വൈകുന്നേരം. 7ന് കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട്.


ഉത്സവദിവസങ്ങളില്‍ ദിവസവും രാവിലെ 5.30 ന് നിര്‍മാല്യ ദര്‍ശനം, വൈകിട്ട് ,6.30 ന് ദീപാരാധന  8ന് ശ്രീഭൂതബലി, വിളക്ക് എന്നിവ നടക്കും.