'ഇവിടം സുരക്ഷിതം': രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി കോഴിക്കോട്

കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങള്‍ എന്നാണ് കണക്ക്.  20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യ വരുന്ന നഗരങ്ങള്‍ക്കാണ് റാങ്കിങ്.

New Update
kozhikkode best.jpg

മലയാളികള്‍ക്ക് വീണ്ടും അഭിമാനമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം സുരക്ഷിത നഗരങ്ങളില്‍ പത്താം സ്ഥാനം നേടി കോഴിക്കോട് നഗരം.19 നഗരങ്ങളുള്ള പട്ടികയില്‍ പത്താം സ്ഥാനത്താണ് കോഴിക്കോട്.

Advertisment

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ താരതമ്യേന കുറവുളള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിലുളളത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തില്‍ എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍ സി ആര്‍ ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങള്‍ പ്രകാരമുളള കേസുകളെ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക. നേരത്തെ യുനെസ്‌കോയുടെ സാഹിത്യ നഗരം പദവിക്ക് കോഴിക്കോട് അര്‍ഹമായിരുന്നു. 

കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങള്‍ എന്നാണ് കണക്ക്.  20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യ വരുന്ന നഗരങ്ങള്‍ക്കാണ് റാങ്കിങ്. 19 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും ഉണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. 
 
നേരത്തെ യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന ബഹുമതി കോഴിക്കോട് സ്വന്തമാക്കിയിരുന്നു. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. 

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നല്‍കുന്നത്. പുതിയതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലായിരുന്നു കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും യുനെസ്‌കോയുടെ പട്ടികയിലുണ്ടായിരുന്നു. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോര്‍ ഇടം നേടിയത്.

kozhikkode
Advertisment