New Update
/sathyam/media/media_files/2025/03/12/pQHrvZkTgCQ2B0y6fDeK.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ ആറാം നിലയിൽ ഇന്ന് വീണ്ടും പുക ഉയർന്നു. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പരിശോധനക്കിടെയാണ് ചെറിയ തോതിൽ പുക ഉയർന്നത്.
Advertisment
ആറാം നിലയിൽ ഓപ്പറേഷൻ തിയ്യറ്ററിന് വേണ്ടി സജ്ജികരിച്ച മുറിയിലാണ് പുക ഉയർന്നത്. ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പരിശോധനക്കിടെ സ്പാർക്ക് വരുകയും പുക ഉയരുകയുമായിരുന്നു. ആറാം നിലയിൽ രോഗികൾ ഉണ്ടായിരുന്നില്ല.
ഓരോ നിലയിലും ഇലകട്രിക്കൽ ഇൻസ്പക്ട്രേറ്റിൻ്റെ പരിശ്രാധന നടന്നു വരുകയാണെന്നും പരിശോധനക്കിടെയാണ് സംഭവം നടന്നതെന്നും പ്രിൻസിപ്പാൾ ഡോ.സജീത് കുമാർ പറഞ്ഞു.