കരിപ്പൂരിൽ നിന്നുള്ള ജിദ്ദ വിമാനം റദ്ദാക്കി സ്പൈസ് ജെറ്റ്, പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെന്ന് പരാതി

New Update
spicejet

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദാക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

Advertisment

പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം വേഗം മടക്കി നൽകണമെന്ന ആവശ്യവും സ്പൈസ് ജെറ്റ് എയർവേയ്സ് അംഗീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

പലതവണ സമയം മാറ്റിയ ശേഷമാണ് ഇന്ന് പുലർച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പണം തിരികെ നൽകാൻ 20 ദിവസം വരെ വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി.

Advertisment