മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് അപകടം, 19 കാരന് ദാരുണാന്ത്യം, സഹോദരൻ പരിക്കുകളോടെ ആശുപത്രിയിൽ

New Update
Bike-Accident

മുക്കം: വട്ടോളി പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.45 നാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Advertisment

അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കുവിന്റെ മകൻ മുഹമ്മദ് ജസീം ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവ് മതിലിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു. മുക്കം ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisment