കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ തോറ്റു

New Update
1515927-7-white-recovered-recovered

കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസലൽ കൊടുവള്ളി നഗരസഭയില്‍ തോറ്റു. യുഡിഎഫിൻ്റെ പി. പി മൊയ്തീൻ കുട്ടി 142 വോട്ടിന് ജയിച്ചു.

Advertisment

കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിച്ചത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല.

സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയ നടപടി വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു പിൻവലിക്കുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും ചെയ്ത വിവാദ വ്യവസായിയായ ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എങ്കിലും കോടതിയുടെ തുടര്‍ന്നുള്ള വിധികളില്‍ ഇയാളെ പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

Advertisment