New Update
/sathyam/media/media_files/2024/12/27/3TNFSIkF96SGAQaxj4sT.webp)
കോഴിക്കോട്: ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം.നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
Advertisment
അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നരിക്കുനിയിൽ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച മഹീന്ദ്ര മാക്‌സിമോ വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഹോട്ടലിന്റെ മുൻവശം തകർന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ തുറക്കുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. വലിയൊരു അപകടമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്.