ബാറില്‍ തര്‍ക്കം.കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്, ആക്രമിച്ചയാള്‍ ഓടി രക്ഷപെട്ടു

വടകര ക്യൂന്‍സ് ബാറില്‍ വച്ചാണ് സംഭവം.

New Update
57577

കോഴിക്കോട്: വടകരയില്‍ ബാറിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്.

Advertisment

വടകര ക്യൂന്‍സ് ബാറില്‍ വച്ചാണ് സംഭവം. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

 ആക്രമണത്തിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

മര്‍ദിച്ചത് 5 പേരെന്ന് സുജിത്ത്കുത്തേറ്റ ബദറിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment