/sathyam/media/media_files/2025/09/17/priyanka-gandhi-caricature-2025-09-17-15-43-37.jpg)
മുക്കം: സ്വന്തം മണ്ഡലത്തിലെ എംപിയായ പ്രിയങ്കാ ഗാന്ധിക്ക് ക്യാരിക്കേച്ചർ സമ്മാനമായി നൽകി ബഷീർ കിഴിശ്ശേരി. മുക്കത്തെ പ്രയങ്ക ഗാന്ധിയുടെ ഓഫിസിൽ വച്ചാണ് ക്യാരിക്കേച്ചർ സമ്മാനിച്ചത്.
പ്രിയങ്കയുടെ രണ്ട് വ്യത്യസ്ത ക്വാരിക്കേച്ചറുകളാണ് സമ്മാനിച്ചത്. തൻ്റെ ക്യാരിക്കേച്ചർ കണ്ട പ്രയങ്ക ബഷീറിനെ അഭിനദിക്കാനും മറന്നില്ല.
25 വർഷമായി ഫ്രീലാൻസ് കാർട്ടൂണിസ്റ്റായും തൽസമയ ക്യാരിക്കേച്ചർ ആർട്ടിസ്റ്റുമായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ബോധവൽകരണ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്.
ലഹരിക്കെതിരെ സ്ക്കൂളുകളിലും പൊതു സ്ഥലങ്ങളിലും കാർട്ടൂൺ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രളയ കാലഘട്ടത്തിൽ ദുരിത ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനു വേണ്ടി ലൈവ് ക്യാരിക്കേച്ചർ ഷോയിൽ പങ്കാളിയായിട്ടുണ്ട്.
പെയിൻ ആൻ്റ് പാലിയേറ്റിവിനു വേണ്ടിയും ക്യാരിക്കേച്ചർ ഷോ സംഘടിപ്പിട്ടുണ്ട്. മനോരമ ഹോർത്തൂസ്, കെഎല്‍എഫ് തുടങ്ങി നിരവധി പോഗ്രാമുകളിൽ ലൈവ് ക്യാരിക്കേച്ചർ ചെയ്തിട്ടുണ്ട്.
2012 ൽ രാഷ്ട്രപതി ഭവനിൽ കേരളാ കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച കാർട്ടൂൺ പ്രണാമം പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ കെഎസ്ആര്‍ടിസി കോഴിക്കോട് റീജിനൽ വർക്ക്ഷോപ്പിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനാണ്.