New Update
/sathyam/media/media_files/2025/09/20/photos30-2025-09-20-22-45-28.png)
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
Advertisment
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം പത്തായി.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഒമ്പത് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ നാല് കുട്ടികളും അഞ്ച് മുതിർന്നവരും ഉൾപ്പെടുന്നു. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.
ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കി.