കേരളത്തില്‍ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; കരിപ്പൂരിൽ നിന്ന് മാത്രം 25 ഓളം സർവീസുകൾ നഷ്ടമാകും

കരിപ്പൂരിൽ നിന്ന് അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസം മാത്രമാകും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുക.

New Update
AIR INDIA

കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്.

Advertisment

ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് 75 ഓളം സർവീസുകൾ വെട്ടുക്കുറച്ചേക്കും.കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഏതാണ്ട് എഴുപത്തിയഞ്ചോളം സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഒഴിവാക്കുന്നത്.

 കരിപ്പൂരിൽ ജിദ്ദയിലെക്ക് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുമ്പോഴും, ദമാമിലേക്ക് സർവിസ് ആഴ്ചയിൽ മൂന്ന് ദിവസമായി കുറക്കും.

കരിപ്പൂരിൽ നിന്ന് അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസം മാത്രമാകും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുക.

മസ്‌കറ്റിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ആയി കുറക്കും.കൊച്ചിയിൽ നിന്ന് ബഹ്റൈൻ ലേക്ക് ആഴ്ചയിൽ രണ്ടായി സർവീസ് കുറpയും.

Advertisment