നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം. ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

New Update
arrest11

കോഴിക്കോട്: പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നാദാപുരത്താണ് സംഭവം. 

Advertisment

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. 

കേസിൽ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സംഭവത്തിൽ 5 എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Advertisment