കാലിക്കറ്റ് സർവകലാശാല ഡിപാർട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടെണ്ണൽ നടക്കുന്ന സെമിനാർ കോപ്ലക്‌സിന്റെ വാതിൽ തകർത്തു. പൊലീസ് ലാത്തി വീശി

എസ്എഫ്‌ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററിൽ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിക്കുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ് വ്യക്തമാക്കുന്നു. 

New Update
CALICUT UNIVERSITY

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിപാർട്ട്‌മെന്റ് സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ സംഘർഷം. വോട്ടെണ്ണൽ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്‌സിന്റെ വാതിൽ തകർന്നു. സംഘർഷത്തെ തുടർന്ന പൊലീസ് ലാത്തി വീശി. ക്യാമ്പസിൽ സംഘർഷാവസ്ഥ തുടരുന്നു.

Advertisment

എസ്എഫ്‌ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററിൽ കൊണ്ടുവന്നതായി യുഡിഎസ്എഫ് ആരോപിക്കുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ് വ്യക്തമാക്കുന്നു. 

വോട്ടെണ്ണൽ പുരോഗമിക്കവെ എസ്എഫ്‌ഐ ലീഡ് നേടിയതോടെയാണ് യുഡിഎസ്എഫ് വോട്ടെണ്ണൽ തടസപ്പെടുത്തിയതെന്ന് എസ്എഫ്‌ഐയും ആരോപിക്കുന്നു.

Advertisment