പേരാമ്പ്ര സംഘർഷം. യുഡിഎഫ് പ്രതിഷേധ സംഗമത്തിനെതിരെ കേസ്. കണ്ടാലറിയാവുന്ന 354 പേർക്കെതിരെ പൊലീസ് കേസ്

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായ ഷാഫി ഇപ്പോൾ നിരീക്ഷണത്തിലാണ്.

New Update
photos(572)

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫിന്റെ പ്രതിഷേധ സംഗമത്തിൽ പൊലീസ് കേസെടുത്തു.കണ്ടാലറിയുന്ന 354 പേർക്കെതിരെയാണ് കേസെടുത്തത്. 

Advertisment

ന്യായവിരുദ്ധമായി സംഘം ചേർന്നു, പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു , ഗതാഗത തടസ്സം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.


അതിനിടെ, ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം തുടരുംപേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സയിൽ തുടരുകയാണ്.


കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായ ഷാഫി ഇപ്പോൾ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിൻ്റെ മൂക്കിൻ്റെ രണ്ട് ഭാഗങ്ങളിലാണ് പൊട്ടൽ കണ്ടെത്തിയത് .

പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും കഴിഞ്ഞദിവസം വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചിരുന്നു. 

റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. 

കണ്ണീർവാതക പ്രയോഗത്തിനിടെയാണ് ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വാദം. ഇത് കളവാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ലാത്തി ഉയരുന്നതും ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും അടി കൊള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. 

Advertisment