New Update
/sathyam/media/media_files/2025/10/13/amoebic-fever-2025-10-13-18-24-44.png)
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നു വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.
Advertisment
ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനും രോ​ഗം സ്ഥിരീകരിച്ചിരുന്നു. കൊടുമ്പ് സ്വദേശി നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കൊടുമ്പ് സ്വദേശിയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.