സ്ഫോടക വസ്തു എറിഞ്ഞു. പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകനെതിരെ കേസ്

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഡിപ്പാർട്ട്‌മെന്റ് ഫോട്ടോ ഗ്രാഫർ പകർത്തിയ വീഡിയോ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്.

New Update
perambra

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകനെതിരെ കേസ്. പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിനാണ് കേസെടുത്തത്. 

Advertisment

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഡിപ്പാർട്ട്‌മെന്റ് ഫോട്ടോ ഗ്രാഫർ പകർത്തിയ വീഡിയോ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്.

'5.01 ദൈർഘ്യമുള്ള വീഡിയോയുടെ 4 മിനുട്ട് 19 സെക്കന്റിന് ശേഷം പൊലീസ് തടഞ്ഞുവെച്ച 700 ഓളം ആളുകൾ ഉൾപ്പെടുന്ന യുഡിഎഫിന്റെ ന്യായവിരുദ്ധമായ ജനക്കൂട്ടത്തിൽ നിന്ന് ഏതോ ഒരാൾ കൃത്യനിർവഹണം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കിടയിലേക്ക് ജീവന് അപായം വരുത്തണമെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു' എന്നാണ് എഫ്ഐആറിൽ പറയുന്നത്. 

പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റിരുന്നു.

Advertisment