പ്രശ്നമുണ്ടാക്കിയത് ഷാഫി പറമ്പിൽ എം.പിയാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പേരാമ്പ്രയിലെ പൊലീസ് നടപടി ന്യായീകരിച്ച് ടി.പി രാമകൃഷ്ണൻ

ഷാഫി അക്രമികൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനർ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ പരിഹസിക്കുകയും ചെയ്തു.

New Update
tp ramakrishnan21

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് നടപടി ന്യായീകരിച്ച് ടി.പി രാമകൃഷ്ണൻ. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പ്രശ്നമുണ്ടാക്കിയത് ഷാഫി പറമ്പിൽ എം.പിയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. 

Advertisment

പേരാമ്പ്രയിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ടി.പി രാമകൃഷ്ണൻ. പൊലീസ് നടപടി മനസ്സിലാക്കണം. സംഘർഷ സ്ഥലത്ത് എത്തിയാൽ ജനപ്രതിനിധികൾ പൊലീസിനോട് സംസാരിക്കണം, അതുണ്ടായില്ല. 


ഷാഫി അക്രമികൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനർ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ പരിഹസിക്കുകയും ചെയ്തു. 


മൂക്കിന് ഓപ്പറേഷൻ നടന്നു എന്നാണ് പറയുന്നത്. മൂക്കിന് പരിക്കേറ്റയാൾക്ക് എങ്ങനെയാണ് സംസാരിക്കാൻ പറ്റുക. മൂക്കിന് പരിക്ക് പറ്റിയ ഷാഫി എങ്ങനെയാണ് സംസാരിക്കാൻ കഴിഞ്ഞതെന്നും ടി.പി രാമകൃഷ്ണൻ ചോദിച്ചു.

Advertisment