New Update
/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
കോഴിക്കോട്: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയം മാറുന്നു.
മൺസൂൺ ടൈം ടേബിൾ നേരത്തെ മാറുന്ന സാഹചര്യത്തിലാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്.
Advertisment
ജൂൺ 15 മുതൽ ഒക്ടോബര്‍ 20 വരെയായിരുന്നു ഇപ്പോഴത്തെ ടൈം ടേബിൾ. സാധാരണ ജൂൺ 10 മുതൽ ഒക്ടോബര്‍ 31 വരെയായിരുന്നു മൺസൂൺ ടൈം ടേബിൾ.
ഷൊര്‍ണൂരിനും മംഗളൂരു ജംഗ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്.
ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് , മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുന്നത്.
എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം