പേരാമ്പ്രയിലെ പൊലീസ് മർദനം ആസൂത്രിതം, ശബരിമല ഉള്‍പ്പെടെയുള്ള വിഷയം മറച്ചുവെക്കാന്‍: ഷാഫി പറമ്പില്‍ എംപി

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
1001347467

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് മർദനം ആസൂത്രിതമെന്ന് ഷാഫി പറമ്പിൽ എംപി. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ മറച്ചുവെക്കാനാണെന്ന് ഷാഫി പറഞ്ഞു.

Advertisment

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡന്റിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്.

അയ്യപ്പൻറെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവയ്ക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷം ഉണ്ടാക്കിയത്''- ഷാഫി പറഞ്ഞു.

Advertisment