കൊടുവള്ളി വോട്ടർ പട്ടിക ക്രമക്കേട്. 10 ദിവസമായി ജോലിക്ക് ഹാജരായില്ല. നഗരസഭ സെക്രട്ടറിക്കെതിരെ നടപടി എടുക്കും

വി എസ് മനോജിനെതിരെ നടപടി എടുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു

New Update
images (1280 x 960 px)(494)

കോഴിക്കോട്: കൊടുവള്ളിയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ ഇന്ന് നടപടി എടുത്തേക്കും. 

Advertisment

വി എസ് മനോജിനെതിരെ നടപടി എടുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. 10 ദിവസമായി അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിൽ ആണ് നടപടി. 

കളക്ടറുടെ റിപ്പോർട്ട് പ്രകാരം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആവശ്യപ്പെട്ടത്. കൊടുവള്ളി റിട്ടേണിം​ഗ് ഓഫിസർ കൂടെയാണ് വി എസ് മനോജ്‌.

Advertisment