ഇന്‍റേണൽ മാർക്കിന്‍റെ പേരിൽ കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി. അധ്യാപകന്‍ അറസ്റ്റില്‍

ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 

New Update
arrest

കോഴിക്കോട്: ഇൻറേണൽ മാർക്കിൻറെ പേരിൽ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. 

Advertisment

കോഴിക്കോട് ചാത്തമംഗലം എൻഐടിയിൽ ടീച്ചിങ് അസിസ്റ്റൻറായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കുന്ദമംഗലം പൊലീസ് വിഷ്ണുവിനെ കളൻതോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 

വിദ്യാർത്ഥിനിയുടെ നഗ്‌ന ഫോട്ടോകൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറയുന്നു.

Advertisment