ചായകുടിക്കാനായി കൈവിലങ്ങ് ഊരി. കവർച്ചാ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. രക്ഷപ്പെട്ടത് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുപോകും വഴി

തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

New Update
police accuse

കോഴിക്കോട്: വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈപ്പമംഗലം സ്വദേശി സുഹാസാണ് രക്ഷപ്പെട്ടത്. 

Advertisment

ബത്തേരി പോലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി കോഴിക്കോട് കോവൂർ വച്ച് രക്ഷപ്പെട്ടത്. 

ഇന്ന് പുലർച്ചെ തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുപോകും വഴി ചായകുടിക്കാനായി ഇയാളുടെ കൈവിലങ്ങ് ഊരിയ തക്കത്തിൽ പ്രതി പൊലീസിനെ വെട്ടിച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Advertisment