താമരശ്ശേരിയിൽ മെത്താഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയിൻ നിന്ന് 0.544 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി

ഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോൾ യുവാവ് മെത്താഫെറ്റമിൻ വിഴുങ്ങുകയായിരുന്നു.

New Update
no drugs

കോഴിക്കോട്: താമരശ്ശേരിയിൽ മെത്താഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Advertisment

തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്‌സിൻ (26)നെയാണ് എക്‌സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോൾ യുവാവ് മെത്താഫെറ്റമിൻ വിഴുങ്ങുകയായിരുന്നു.


താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് റഫ്‌സിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.


ഇയാളുടെ കൈയിൻ നിന്ന് 0.544 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.

Advertisment