കോഴിക്കോട് കോർപറേഷൻ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസിനുള്ളിൽ കൂട്ട രാജി. മേയറടക്കം പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലാണ് രാജിക്കത്ത് കൈമാറിയത്

നഷ്ടപ്പെട്ട കോർപറേഷൻ വർഷങ്ങൾക്ക് ശേഷം തിരിച്ചുപിടിക്കാമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് വിലങ്ങുതടിയായാണ് കോൺ​ഗ്രസിൽ സീറ്റ് വിഭജനത്തെ തുടർന്ന് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

New Update
img(27)

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നടക്കാവ് കൗൺസിലർ അൽഫോൻസാ മാത്യു പാർട്ടിയിൽ നിന്ന് രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. 

Advertisment

ചാലപ്പുറം വാർഡ് സിഎംപിക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. അയൂബ് ഉൾപ്പെടെ 12 പേർ രാജിക്കത്ത് സമർപ്പിച്ചു.


ഇന്ന് രാവിലെയാണ് തർക്കത്തെ തുടർന്ന് നടക്കാവ് കൗൺസിലറടക്കം 12 പേർ പേർ രാജിവെച്ചത്. മേയറടക്കം പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലാണ് രാജിക്കത്ത് കൈമാറിയത്. 


നഷ്ടപ്പെട്ട കോർപറേഷൻ വർഷങ്ങൾക്ക് ശേഷം തിരിച്ചുപിടിക്കാമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് വിലങ്ങുതടിയായാണ് കോൺ​ഗ്രസിൽ സീറ്റ് വിഭജനത്തെ തുടർന്ന് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

സീറ്റ് ലഭിക്കാത്തതാണ് സീറ്റ് നൽകാമെന്ന് ഡിസിസി പ്രസിഡന്റ് അടക്കം തന്നോട് പറഞ്ഞിരുന്നു. യുഡിഎഫിൽ തുടർന്നാൽ ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കാൻ തനിക്ക് അവസരം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൽഫോൻസാ രാജി വെച്ചത്. 


സിപിഎമ്മും കോൺ​ഗ്രസും ചേർന്നുള്ള കോർപറേഷൻ ഭരണത്തിൽ തനിക്ക് പങ്കുചേരാനാകില്ലെന്നും അതുകൊണ്ടാണ് ആംആദ്മിയിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 


ഇനിയും ഒരുപാടാളുകൾ ആംആദ്മിയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment