കോഴിക്കോട് കോർപറേഷന്റെ പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചട്ടലംഘന. വിതരണം നിർത്തിവക്കണമെന്ന് കലക്ടർ

കോഴിക്കോട് കോർപറേഷന്റെ പ്രോഗ്രസ് റിപ്പോർട്ട് വിതരണത്തിൽ ഒരു ചട്ടലംഘനവുമില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പ്രതികരിച്ചു. 

New Update
1514995-untitled-1

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചട്ടലംഘനമെന്ന് ജില്ലാ കലക്ടർ. വിതരണം നിർത്തിവെക്കാൻ കലക്ടർ നിർദേശം നൽകി. 

Advertisment

കോർപറേഷൻ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. 

കോഴിക്കോട് കോർപറേഷന്റെ പ്രോഗ്രസ് റിപ്പോർട്ട് വിതരണത്തിൽ ഒരു ചട്ടലംഘനവുമില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പ്രതികരിച്ചു. 

വിഷയത്തിൽ കലക്ടർ സ്വീകരിച്ചത് തെറ്റായ നടപടിയാണെന്നും ഇതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപറേഷൻ ഭരണസമിതി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി ലഘുലേഖ ഇറക്കിയെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. 

റിപ്പോർട്ട് ഏത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് അച്ചടിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് കോർപറേഷൻ യുഡിഎഫ് കൗൺസിൽ പരാതി നൽകി. 

Advertisment