നടിയെ അക്രമിച്ച കേസ്: 'ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല. കോടതിവിധി തള്ളിക്കളയുന്നു'; സാറ ജോസഫ്

തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് സത്യം വിളിച്ചു പറഞ്ഞത് മുതൽ അതിജീവിത വിജയിച്ചുവെന്നും ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

New Update
015682661631

കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി സാറ ജോസഫ്. 

Advertisment

കോടതി വിധിയെ തള്ളിക്കളയുന്നതായും ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനെന്നും സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. വിധി പറയുന്നത് വർഷങ്ങളോളം വലിച്ചു നീട്ടിയതിനെയും സാറ ജോസഫ് വിമർശിച്ചു. 

തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് സത്യം വിളിച്ചു പറഞ്ഞത് മുതൽ അതിജീവിത വിജയിച്ചുവെന്നും ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

വിധിക്ക് പിന്നാലെ നിരവധി സിനിമ പ്രവർത്തകരും പൊതു പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. 

അതിജീവതക്ക് വേണ്ടി പോരാടുന്നതിൽ നിർണായക പനിവഹിച്ചവരിൽ ഒരാളാണ് മരണപ്പെട്ട മുൻ എംഎൽ പി.ടി തോമസ്. കേസിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നും നടി അക്രമിക്കപ്പെട്ട കേസില്‍ വിധി തൃപ്തികരമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.

Advertisment