രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന. കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി

പൂര്‍ണ വളര്‍ച്ചയെത്തിയ ചെടികള്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.

New Update
kozhikode

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് 17 കഞ്ചാവ് ചെടികള്‍ എക്സൈസ് കണ്ടെത്തിയത്. 

Advertisment

പൂര്‍ണ വളര്‍ച്ചയെത്തിയ ചെടികള്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Advertisment