കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കത്തി വീശി. എൽഡിഎഫ് പ്രവർത്തകനെതിരെ കേസ്

എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി.

New Update
1515394-2-green-recovered

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ കൊട്ടിക്കലാശത്തിനിടെ കത്തി വീശിയ എൽഡിഎഫ് പ്രവർത്തകനെതിരെ കേസ്. എൽഡിഎഫ് പ്രവർത്തകന്‍ സലാം മൂത്തേടത്തെ പ്രതിചേർത്ത് കൊടുവള്ളി പൊലീസാണ് കേസെടുത്തത്.

Advertisment

എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി.

കലാശക്കൊട്ടിനിടെ നേരിയതോതിലുള്ള തർക്കം നിന്നിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ സലാം മുത്തേടത്തിനെതിരെയാണ് പരാതി. 

എന്തിനാണ് ഇയാൾ കലാശക്കൊട്ടിൽ കത്തിയുമായി എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. 

Advertisment