എട്ടരവർഷം നീണ്ട ഈ പോരാട്ടത്തിൽ അത് ഞങ്ങളുടെ സഹപ്രവർത്തകക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ല...കരുതലല്ല. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി

പെൺ കേരളത്തിന് അത് നൽകുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണ്. 

New Update
wcc neww.jpg

കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി. ഈ വിധി കടുത്ത നിരാശയാണ്. 

Advertisment

എട്ടരവർഷം നീണ്ട ഈ പോരാട്ടത്തിൽ അത് ഞങ്ങളുടെ സഹപ്രവർത്തകക്ക് മുന്നിൽ ബാക്കിവെച്ചത് നീതിയല്ല...കരുതലല്ല. 


പെൺ കേരളത്തിന് അത് നൽകുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണ്. 


വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

Advertisment