/sathyam/media/media_files/2025/12/17/bleslee-2025-12-17-14-17-52.jpg)
കോഴിക്കോട്: കോഴിക്കോട് ജോലി വാഗ്ദാനം ചെയ്ത് ഡിജിറ്റൽ പണം തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ബ്ലസ്ലിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട് സിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയെന്നാണ് കേസ്.
കാക്കൂർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം ഒമ്പതിനാണ് ബ്ലസ്ലി പോലിസ് പിടിയിലായത്.
റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്തതിന് ശേഷമാണ് വീണ്ടും റിമാൻഡ് ചെയ്തത്.
കോഴിക്കോട് കാക്കൂർ, താമരശ്ശേരി, കോയഞ്ചേരി, കൊടുവള്ളി മേഖലകൾ കേന്ദ്രീകരിച്ചു നടത്തിയ സാമ്പത്തിക തട്ടിപ്പിലാണ് ബ്ലസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്തു ഓൺലൈനിൽ കോടികൾ തട്ടിപ്പ് നടത്തി എന്നതാണ് കേസ്. ഈ പരാതികളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
ഈ കേസിൽ 12 പേരെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ പ്രധാനിയാണ് ബ്ലസ്ലി. ഇയാളുടെ മൊബൈൽ ഫോൺ എടിഎം കാർഡ് ഉൾപ്പെടെയുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുപത് പ്രതികളുള്ള കേസിൽ എട്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us