New Update
/sathyam/media/media_files/2025/12/17/untitled-design95-2025-12-17-22-38-31.png)
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ വിജയാഹ്ലാദത്തിനിടെ വെള്ളം തളിച്ച് ശുദ്ധിയാക്കിയ സംഭവം തള്ളി ലീഗ്. തെറ്റായ സന്ദേശം പ്രചരിപ്പിക്കാൻ ഈ പ്രവർത്തനം കാരണമായിട്ടുണ്ടെങ്കിൽ പ്രവൃത്തിയെ തള്ളിക്കളയുന്നു.
Advertisment
ശുദ്ധികലശം പോലുള്ള കാര്യങ്ങൾ ഒരിക്കലും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
അതേസമയം, ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് വെള്ളം തളിച്ച് ശുദ്ധിയാക്കിയതിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.
എസ് സി-എസ് ടി വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിലാണ് കേസ്. പത്ത് പേർക്കെതിരെയാണ് കേസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us