'അനശ്വര രക്തസാക്ഷികളുടെ പേരിൽ' സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ. കാലിക്കറ്റ് ഡിഎസ്‍യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി

ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഇറങ്ങിപ്പോയി

New Update
CalicutUniversity

കോഴിക്കോട്: രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറാണ് റദ്ദാക്കിയത്. 

Advertisment

ചടങ്ങിൽ നിന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഇറങ്ങിപ്പോയി. 'നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ' എന്നാണ് സത്യപ്രതിജ്ഞയിൽ പറഞ്ഞത്. 

ചെയർമാൻ അമൽ ദേവ് സത്യപ്രതിജ്ഞ ചെയ്യവേ, വി സി ഇറങ്ങിപോകുകയും ചടങ്ങ് റക്കാക്കുകയുമായിരുന്നു. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ ആവില്ലെന്ന് വി സി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. 

ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വി സി, സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കിയത്. ഇന്നലെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

Advertisment