/sathyam/media/media_files/2025/12/27/img129-2025-12-27-17-38-34.png)
കോഴിക്കോട്: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനായി സ്വർണക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള എഐ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രഹ്മണ്യനെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.
കോഴിക്കോട് ചേവായൂർ പൊലീസാണ് കേസെടുത്തത്. കെപി ആക്ട് 120, ബിഎൻഎസ് സെക്ഷൻ 192 അടക്കമുള്ള വകുപ്പുകളാണ് സുബ്രഹ്മണ്യനെതിരെ ചുമത്തിയിരിക്കുന്നത്.
ശനി രാവിലെ ചേവായൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബ്രഹ്മണ്യനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പരിശോ​ധനയുടെ ഭാ​ഗമായി സുബ്രഹ്മണ്യന്റെ മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് സമൂഹമാധ്യമങ്ങളിൽനിന്നാണ് വ്യാജ ഫോട്ടോ ലഭിച്ചതെന്നാണ് സുബ്രഹ്മണ്യന്റെ ന്യായീകരണം. എന്നാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോകളിൽ ഒരു ഫോട്ടോ നീക്കംചെയ്തതിൽ സുബ്രഹ്മണ്യന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.
നെതിരെ കേസെടുത്തു. കലാപാഹ്വാനത്തിനാണ് ചേവായൂർ പൊലീസ് കേസെടുത്തത്. ‘പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ക്രിസ്‌മസ് ദിനത്തിൽ ഉച്ചയോടെ കൃത്രിമചിത്രം പോസ്റ്റ് ചെയ്‌തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us