New Update
/sathyam/media/media_files/2025/12/30/img168-2025-12-30-01-06-27.png)
കോഴിക്കോട്: കല്ലായി വട്ടാമ്പൊയിൽ വ്യവസായ സ്ഥാപനത്തിൽ തീപിടിത്തം. സിറ്റി – കല്ലായി റോഡിൽ കല്ലായി പാലത്തിനടുത്ത് റെയിൽവേ ഗേറ്റിനു സമീപത്തുള്ള ‘പവിത്ര ഇൻഡസ്‌ട്രിയൽ മുൻകണ്ട് മുൻകണ്ട്‌സ്’ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്.
Advertisment
ഓടിട്ട മേൽക്കൂര പൂർണമായി കത്തിയമർന്നു. തിങ്കൾ രാത്രി എട്ടോടെയാണ് സംഭവം. 8.15നകം മീഞ്ചന്ത, ബീച്ച് അഗ്നിരക്ഷാനിലയങ്ങളിൽ നിന്നായി അഗ്നിരക്ഷാസേന എത്തി തീയണച്ചു.
ചെമ്മങ്ങാട് പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us