New Update
/sathyam/media/media_files/2025/12/30/accident-2025-12-30-08-09-53.jpg)
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി.
Advertisment
ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്‌റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us