കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് 7 പേർക്ക് പരിക്ക്

ഓടുന്നതിനിടെ തടഞ്ഞു വീണാണ് ആളുകൾക്ക് പരിക്കേറ്റത്.

New Update
mediavisionlive

കോഴിക്കോട്:  കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. 

Advertisment

ഇന്നലെ രാത്രി 10.30നാണ് സംഭവം. വരവ് കഴിഞ്ഞ് ആനയെ തളയ്ക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇതോടെ ഉത്സവത്തിനെത്തിയ ആളുകൾ പരിഭ്രാന്തരായി. 

ഓടുന്നതിനിടെ തടഞ്ഞു വീണാണ് ആളുകൾക്ക് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടഞ്ഞ ആനയെ തളക്കുകയും ചെയ്തു.

Advertisment