കോഴിക്കോട്ട് ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച് അപകടം. ഡ്രൈവര്‍ മരിച്ചു

മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്.

New Update
1001537037

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്.

Advertisment

ലോറിക്കിടയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‍കുന്ന് നിന്നെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബിയർ കുപ്പികൾ പൊട്ടി റോഡിൽ നിറഞ്ഞ ചില്ലുകൾ സേന നീക്കം ചെയ്തു.

 മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറിയാണ് മറിഞ്ഞത്.

എറണാകുളം പിറവത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്കേറ്റു.

രാവിലെ ആറുമണിയോടെയാണ് അപകടം .പരിക്ക് ഗുരുതരമല്ല.

Advertisment